ബദിയഡുക്ക(കാസർഗോഡ്): നിർമാണത്തിലിരുന്ന വീടിന്റെ സണ്‍ഷേഡ് തകർന്നുവീണ് യുവാവ് മരിച്ചു. ഗോളിയടുക്ക സ്വദേശിയും ചെടേക്കാലില്‍ താമസക്കാരനുമായ തെയ്യംകെട്ട് കലാകാരൻ അച്യുത(35)യാണു മരിച്ചത്.
വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു നിര്‍മാണത്തിലിരിക്കുന്ന അയല്‍വാസിയുടെ വീടിന് സമീപം നില്ക്കുന്നതിനിടയില് അബദ്ധത്തില്‍ സ്ലാബിന് താങ്ങിക്കൊടുത്ത പോസ്റ്റിന് തട്ടുകയും ഇതോടെ സണ്‍ഷേഡ് ഇളകിവീഴുകയായിരുന്നു. ഉടൻ കാസർഗോഡ് ജനറല്‍ ആശുപത്രയില്‍ എത്തിച്ചുവെങ്കിലും രാത്രി 11 ഓടെ മരിച്ചു. പരേതനായ പുത്ര-ഭഗീരഥി ദന്പതികളുടെ മകനാണ്. ഭാര്യ: മമത. മകള്‍:അമൃത. സഹോദരങ്ങള്‍: ശിവരാമ, ശ്യാമള.