കാസര്‍ഗോഡ്: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച ജില്ലാതല നിയമ ബോധവത്കരണ സെമിനാര്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പട്ടികജാതി വികസന വകുപ്പ് പുതുതായി നടപ്പിലാക്കുന്ന ഹോം ഇ-സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി മോളിക്കുലാര്‍ ബയോളജിയില്‍ ഒന്നാം റാങ്ക് നേടിയ നീലേശ്വരം സ്വദേശി വിപിന്‍ ക്യാഷ് അവാര്‍ഡും ഉപഹാരവും സമ്മാനിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം വി.പി.പി. മുസ്തഫ, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ദിനേശ്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം കലാഭവന്‍ രാജു, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എം. മല്ലിക എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്. മീനാറാണി സ്വാഗതവും അസി.പട്ടികജാതി വികസന ഓഫീസര്‍ എ. വേണു നന്ദിയും പറഞ്ഞു.