![ജില്ലാ ശാസ്ത്രോത്സവം: തോമാപുരം സ്കൂളിന് അഭിമാനനേട്ടം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ചിറ്റാരിക്കാൽ: റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയ ഇനത്തിൽ 11 എ ഗ്രേഡുകളും നാലു ബി ഗ്രേഡുകളും നേടി തോമാപുരം സെന്റ് തോമസ് ഹൈസ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദിൽഷ ബിജു, ആൽഫിയ ബിജു, ജോയൽ സന്തോഷ്, ആൽഫി ജോൺസൺ എന്നിവർ പ്രവൃത്തിപരിചയത്തിലും വിൽക്രിസ്റ്റ് സെബാസ്റ്റ്യൻ, ക്രിസ്റ്റമിയ ബാബു എന്നിവർ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായുള്ള ക്വിസ് മത്സരത്തിലും സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നതിനുള്ള അർഹത നേടി.