![വെറ്ററൻ സെയ്ലേഴ്സ് ഫോറം വാർഷികയോഗം 18ന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊച്ചി: വെറ്ററൻ സെയ്ലേഴ്സ് ഫോറം കൊച്ചിയുടെ പത്താമതു വാർഷിക യോഗം 18നു നേവൽബേസിലെ സാഗരിക ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.50ന് ആരംഭിക്കുന്ന ചടങ്ങിൽ ദക്ഷിണ നാവികസേന മേധാവി റിയർ അഡ്മിറൽ ആർ.ജെ. നഡ്കർണി അധ്യക്ഷത വഹിക്കും.വിരമിച്ച ഉദ്യോഗസ്ഥർക്കു പുറമെ നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് പെൻഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നേവൽ പെൻഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് :0484 2873334.