![പഞ്ചായത്ത് മെന്പറുടെ വീട് ആക്രമിച്ചവർ പിടിയിൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
മാള: ഗ്രാമപഞ്ചായത്ത് മെന്പറുടെ വീടിനു നേരെ ആക്രമണം നടത്തിയ കേസിൽ രണ്ടുപേർ പോലീസ് പിടിയിലായി. ഗുരുതിപ്പാല സ്വദേശികളായ അജിൽ (28), ഉണ്ണികൃഷ്ണൻ (32) എന്നിവരാണ് പിടിയിലായത്. ഒരാളെക്കൂടി പിടികിട്ടാനുണ്ടെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ബൈക്കിലെത്തിയ സംഘം വീടിന്റെ ജനൽചില്ലുകൾ അടിച്ചുതകർക്കുകയും വീടിനകത്തുകയരി സോഫ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ തല്ലി തകർക്കുകയുമായിരുന്നു. രാത്രി ഒന്പതു മണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മെന്പറുടെ മകൻ അഭിലാഷ് എസ്എഫ്ഐ അഷ്ടമി
ച്ചിറ മേഖല പ്രസിഡന്റാണ്. അഭിലാഷിനെ സംഭവദിവസം രാവിലെ ചിലർ ഭീഷണിപ്പെടുത്തിയതായി പറഞ്ഞിരുന്നു. ഇവരാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിൽ നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.