![കാടുകുറ്റിയിൽ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കാടുകുറ്റി: കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കായി ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷയായി. 14 കുട്ടികൾ ഗുണഭോക്താക്കളായ പദ്ധതിക്ക് മൂന്നുലക്ഷം രൂപയാണു വകയിരുത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ. പത്മനാഭൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്ദീപ് അരിയന്പുറം, പി. വിമൽകുമാർ, കെ.കെ. സുകുമാരൻ, കെ.കെ. വിനയൻ, സുനിത രമേശൻ, ബീന ഫ്രാൻസീസ്, ബിന്ദു ശശി, എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ. പത്മനാഭൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്ദീപ് അരിയന്പുറം, പി. വിമൽകുമാർ, കെ.കെ. സുകുമാരൻ, കെ.കെ. വിനയൻ, സുനിത രമേശൻ, ബീന ഫ്രാൻസീസ്, ബിന്ദു ശശി, എന്നിവർ പ്രസംഗിച്ചു.