![പഴയന്നൂർ നിറമാല ഇന്ന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പഴയന്നൂർ: ഭഗവതി ക്ഷേത്രത്തിലെ നിറമാല മഹോത്സവം ഇന്ന് വിവിധ പരിപാടികളോടെ ആഘോഷിക്കും.
പുലർച്ചെ മുതൽ ക്ഷേത്രചടങ്ങുകൾ ആരംഭിക്കും. പുലർച്ചെ നാലിന് ഭജന, രാവിലെ ആറിന് സോപാനസംഗീതം, എട്ടിന് ശീവേലി, മേളം എന്നിവ നടക്കും. 10.45ന് പുനരുദ്ധാരണ സമിതിയുടെ പ്രസാദ ഊട്ട്, 11ന് മണലൂർ ഗോപിനാഥന്റെ ഓട്ടംതുള്ളൽ അരങ്ങേറും.
ഉച്ചകഴിഞ്ഞ് രണ്ടിന് അഞ്ച് ആനകളോടുകൂടിയുള്ള കാഴ്ചശീവേലി നടക്കും. ശീവേലിക്ക് മായന്നൂർ രാജൻ പ്രമാണിത്വം നൽകുന്ന പഞ്ചവാദ്യവും, പുതുക്കാട് അഭിലാഷ് മാരാരുടെ നേതൃത്വത്തിലുള്ള മേളവും അകന്പടിയാകും. വൈകിട്ട് 5.30ന് വിളയ്ക്കുവയ്പ്പിന് കല്ലേക്കുളങ്ങര ബ്രദേഴ്സിന്റെ നാദസ്വരം മാധൂര്യമേറും.
വൈകിട്ട് ആറിന് പെരിയന്പലം കൃഷ്ണാനന്ദാശ്രമം മഠാധിപതി സ്വാമി ശങ്കര വിശ്വനാഥാനന്ദ സരസ്വതിയുടെ ഭക്തിപ്രഭാഷണം നടക്കും. രാത്രി 7.30ന് ഗായകി സിസ്റ്റേഴ്സ് തൃപ്പൂണിത്തറയുടെ സംഗീത കച്ചേരിയും ഉണ്ടാകും.
നിറമാല മഹോത്സവത്തിനായി നാടും നഗരവും ഒരുങ്ങികഴിഞ്ഞ. ക്ഷേത്രത്തിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇന്നു പുലർച്ചെ മുതൽ പഴയന്നൂർ ഭഗവതിയുടെ തട്ടകത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുക.