![റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഇന്നും നാളെയും ഇരിങ്ങാലക്കുടയിൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ഇരിങ്ങാലക്കുട: പത്താമത് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് ഇരിങ്ങാലക്കുടയിൽ തുടക്കം. ശാസ്ത്രരംഗത്തെ കുരുന്നുപ്രതിഭകളെ കണ്ടെത്താൻ അഞ്ചു സ്കൂളിലായാണു മേള നടക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന മത്സരവേദികളിൽ 12 ഉപജില്ലകളിലെ ജേതാക്കൾ മാറ്റുരയ്ക്കും.
ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് സ്കൂളിൽ ശാസ്ത്രമേളയും ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ റീജണൽ വൊക്കേഷണൽ എക്സ്പോയും ഡോണ്ബോസ്്്്കോ സ്കൂളിൽ ഗണിതശാസ്ത്രമേളയും സെന്റ് മേരീസ് സ്കൂളിൽ പ്രവൃത്തിപരിചയമേളയും, നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യശാസ്ത്രമേളയും ഐടി മേളയും നടക്കും.
ഇത്തവണ ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിലുള്ള നാലായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുക. പ്രളയാനന്തര സാഹചര്യത്തിൽ ഉദ്ഘാടന, സമാപനച്ചടങ്ങുകൾ ഉണ്ടാകില്ല.
രാവിലെ ഒന്‍പതിന് രജിസ്ട്രേഷൻ ആരംഭിക്കും. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വൊക്കേഷണൽ എക്സ്പോയിൽ തൃശൂർ, ഇടുക്കി ജില്ലകളിലെ 52 സ്കൂളുകളിൽനിന്നുള്ള 200 ഓളം വിദ്യാർഥികളാണു പങ്കെടുക്കുന്നത്. മോസ്റ്റ് ഇന്നവേറ്റീസ്, പ്രോഫിറ്റബിൾ, കരിക്കുലം, മാർക്കറ്റബിൾ എന്നീ നാലു വിഭാഗങ്ങളിലാണു മത്സരങ്ങൾ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രൊഡക്ഷൻ കം ട്രെയിനിംഗ് സെന്ററിലെ ഉത്പന്നങ്ങളും മേളയിൽ ലഭിക്കും.