![റോഡ് സുരക്ഷാ ബോധവത്കരണം 21ന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
മലപ്പുറം: റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 21നു രാവിലെ 10ന് ചെമ്മാട് പ്രഫസേഴ്സ് കോളജ് ഓഡിറ്റോറിയത്തിൽ റോഡ് സുരക്ഷാ സമ്മേളനം നടത്തും. എഡിഎം വി. രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദു അധ്യക്ഷത വഹിക്കും. പ്രഫസേഴ്സ് കോളജ് പ്രിൻസിപ്പൽ ക്യാപ്റ്റൻ ദേവരാജ് മുഖ്യപ്രഭാഷണം നടത്തും. തിരൂരങ്ങാടി ജോയിന്റ് ആർടിഒ എസ്. ബിജു, വി.കെ പൗലോസ് തുടങ്ങിയവർ പ്രസംഗിക്കും.
സൗഹൃദ ഗ്രാമസഭ നടത്തി
എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ വയോജന സൗഹൃദ ഗ്രാമസഭ നടത്തി. 2019-20 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട പദ്ധതികളെ സംബന്ധിച്ച് വിശദമായ ചർച്ചയും ഒട്ടനവധി നിർദേശങ്ങളും വന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ.സ്വപ്ന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമയ്യ അത്തിമണ്ണിൽ, അംഗങ്ങളായ പുത്തലത്ത് അബ്ദുറഹിമാൻ, റിയാസ് ചുങ്കത്തറ, സി.കെ.സുരേഷ്, എം.കെ.ലെനിൻ, അബു മാടന്പ്ര, ഒ.ടി.പ്രഭാവതി, പി.സി.ജയന്തി, ഐസിഡിഎസ് സൂപ്പർവൈസർ ജയഗീത, സോനു എന്നിവർ പ്രസംഗിച്ചു.