ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാർ എന്ന ഹൊറർ, ഫാന്റസി ത്രിഡി ചിത്രത്തിൽ ബാബു ആന്റണി നായകനാകുന്നു. ഒപ്പം ദക്ഷിണേന്ത്യൻ സിനിമയിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്നു ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാർ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേർക്കാഴ്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് കഥ. ഷാജി നെടുങ്കല്ലേൽ, പ്രദീപ് ജി നായർ എന്നിവർ ചേർന്നാണ് ചിത്രത്തിനു കഥയൊരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു. സെന്തിൽകുമാർ ഛായാഗ്രഹണവും കപിൽ കൃഷ്ണ ചിത്രസംയോജനവും നിർവഹിക്കുന്നു. എവി പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗീസ് ആണ് കത്തനാർ നിർമിക്കുന്നത്.
കത്തനാരായി ബാബു ആന്റണി; ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുന്നു
04:06 PM Nov 26, 2021 | Deepika.com