കരുളായി: പുള്ളിയിൽ ഗവണ്മെന്റ് യുപി സ്കൂളിലെ ഗ്രൗണ്ട് നവീകരണത്തിന് തുടക്കമായി. മുതുകാട് ഭാരത് മാതാ എ യു പി സ്കൂളിലെ കായികാധ്യാപകൻ ജേക്കബിന്റെ സഹായത്തോടെയാണ് സ്കൂൾ ഗ്രൗണ്ട് നവീകരിച്ചത്.
മണ്ണൊലിപ്പ് കാരണം ആകൃതി നഷ്ടപ്പെടുകയും ഉരുളൻ കല്ലുകളാൽ നിരന്തരം വിദ്യാർഥികൾക്ക് പരിക്ക് പറ്റുന്നത് പതിവാകുകയും ചെയ്തതോടെയാണ് സ്കൂൾ മൈതാനം നവീകരിക്കാൻ തീരുമാനിച്ചത്. ജെസിബി ഉപയോഗിച്ച് 16 മണിക്കൂറുകൊണ്ടാണ് മൈതാനം നല്ല കളിസ്ഥലമാക്കിമാറ്റിയത്.
മൈതാന നവീകരണ പ്രവർത്തനങ്ങൾക്ക് സ്കൂളിലെ കായിക അധ്യാപിക ഉഷ, പ്രധാനാധ്യാപകൻ കെ.വി.ജയകുമാർ, എസ്എംസി ചെയർമാൻ കെ.എം.അലവി, അംഗങ്ങളായ അനസ്, റഫീഖ്, അസൻ കുട്ടി, അധ്യാപകരായ പി.അബ്ദുൾമജീദ്, പി.കെ.ശ്രീകുമാർ, ഡി.എം.ഓമന തുടങ്ങിയവർ നേതൃത്വം നൽകി.