![’കാൽപ്പന്തിലൂടെ അതിജീവനം’: കൂട്ടയോട്ടം സംഘടിപ്പിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർഥം ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിന്റെ പ്രചാരണത്തിനായി സംഘടിപ്പിച്ച കൂട്ടയോട്ടം ജില്ലാ കളക്ടർ അമിത് മീണ ഫ്ളാഗ് ഓഫ് ചെയ്തു.
’കാൽപ്പന്തിലൂടെ അതിജീവനം’ എന്ന പേരിൽ കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായാണ് മലപ്പുറം ടൗണ്‍ഹാൾ മുതൽ കോട്ടപ്പടി മൈതാനം വരെ കൂട്ടയോട്ടം സംഘടിപ്പിച്ചത്. ജില്ലാ ഭരണകൂടം, ജില്ലാ ഫുട്ബോൾ അസോസിയേഷൻ, വെറ്ററൻ ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
പ്രവേശനം സൗജന്യമാണെങ്കിലും നവകേരളത്തിനുള്ള സംഭാവന കൂപ്പണുകൾ പ്രദർശന നഗരിയിലുണ്ടാകും. 50 രൂപയുടെ കൂപ്പണുകൾ സർക്കാർ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, വിവിധ അസോസിയേഷനുകൾ എന്നിവ വഴി വിറ്റഴിച്ചിട്ടുണ്ട്. സ്കൂളുകൾ വഴി 10 രൂപയുടെ കൂപ്പണുകളിലൂടെയും ഫണ്ട് ശേഖരിച്ചിട്ടുണ്ട്. 10 ലക്ഷത്തോളം രൂപയാണ് സൗഹൃദ മത്സരം വഴി ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പദ്ധതിയിട്ടിട്ടുള്ളത്.
സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് പി.ശംസുദീൻ, എംഎസ്പി ഡപ്യൂട്ടി കമൻഡാന്റ് ഹബീബ് റഹ്മാൻ, ഓൾഡ് ഫുട്ബാൾ അസോസിയേഷൻ അംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികളായ ഈസ്റ്റേണ്‍ സലീം, പരി ഉസ്മാൻ, കെ.ആർ. അസീസ്, സാഹിർ പന്തലകത്ത്, വാളൻ സമീർ, വിവിധ വിദ്യാലയങ്ങളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ്, സെന്റ് ജെമ്മാസ് സ്കൂൾ, കേന്ദ്രീയ വിദ്യാലയം, ഐസിടി കോഡൂർ എന്നിവിടങ്ങളിലെ വിദ്യാർഥികൾ, സ്പോർട്സ് ഹോസ്റ്റൽ വിദ്യാർഥികൾ എന്നിവർ കൂട്ടയോട്ടത്തിൽ പങ്കാളികളായി.