![ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ തെരഞ്ഞെടുത്ത വിദ്യാർഥികൾക്കായി നടത്തുന്ന പ്രമോഷൻ ഓഫ് എക്സലൻസ് എമംഗ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എ.ആർ. അജയകുമാർ നിർവഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി ജി. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ മുഖ്യപ്രഭാഷണം നടത്തി. ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ജില്ലാ കോ ഓർഡിനേറ്റർ എം. സുനിൽകുമാർ, ദേശീയ ഹരിതസേന ജില്ലാ കോ ഓർഡിനേറ്റർ, സി. ജയരാജൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.കെ. പവിത്രൻ എന്നിവർ പ്രസംഗിച്ചു. ഡോ.എൻ.വി. സഫുറള്ള ക്ലാസടുത്തു.
പ്രോഗ്രാമിന്റെ ഭാഗമായി ക്ലാസുകൾ, മുഖാമുഖം, പഠന യാത്രകൾ, പ്രകൃതി പഠന ക്യാന്പുകൾ, മത്സരങ്ങൾ തുടങ്ങിയവ നടത്തും.
ഈ വർഷം 40 വിദ്യാർഥികളെയാണ് തെരഞ്ഞെടുത്തത്.