![ലയണ്‍സ് ക്ലബ്ബിന്റെ സ്നേഹ ഭവന നിർമാണോദ്ഘാടനം ഇന്ന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
തൊടുപുഴ: ലയണ്‍സ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 38-സി നടപ്പാക്കി വരുന്ന സൗജന്യ സ്നേഹ ഭവന നിർമാണ പദ്ധതി പ്രകാരം വഴിത്തല ലയണ്‍സ് ക്ലബ് നൽകുന്ന ഭവനത്തിന്റെ നിർമാണോദ്ഘാടനം ഇന്നു നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ എ.വി. വാമനകുമാർ വൈകുന്നേരം അഞ്ചിന് നിർമാണോദ്ഘാടനം നിർവഹിക്കും. വഴിത്തല തോലാനിക്കുന്നേൽ ടി.പി. ചിന്നമ്മയ്ക്കാണ് വീട് നിർമിച്ചു നൽകുന്നത്. 400 ചതുരശ്ര അടി വിസ്തീർണമുള്ള ഭവനത്തിന് ആറുലക്ഷം ചെലവ് വരും. പത്രസമ്മേളനത്തിൽ വഴിത്തല ലയണ്‍സ് ക്ലബ് പ്രസിഡന്റ് സതീശ് ദത്ത്, മുൻ പ്രസിഡന്റ് തന്പി എരുമേലിക്കര, സെക്രട്ടറി കെ.ഒ. തോമസ്, പ്രോജക്ട് ഡയറക്ടർ സണ്ണി വട്ടപ്പാറ, ഡിസ്ട്രിക്ട് കാബിനറ്റ് മെംബർ ജോണ്‍സ് ജോർജ് എന്നിവർ പങ്കെടുത്തു.