കാസർഗോഡ്: പ്ലാസ്റ്റിക് മാലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി 100 തുണി സഞ്ചികള്‍ വിതരണം ചെയ്തു. ഹരിതകേരളം മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.പി. തങ്കപ്പൻ അധ്യക്ഷതവഹിച്ചു. മാലിന്യ നിയന്ത്രണത്തെക്കുറിച്ച് നൂറു വീടുകള്‍ സന്ദര്‍ശിച്ചുകൊണ്ടുള്ള പഠന റിപ്പോര്‍ട്ട് വിശാഖ ഭട്ട് അവതരിപ്പിച്ചു. തുണി സഞ്ചികള്‍ സ്പോണ്സര് ചെയ്ത മൗലവി ബുക്ക് പാര്‍ട്ണര്‍ എന്‍.കെ.അബ്ദുല്‍ സമദ്, ഇക്കോ ക്ലബ് കണ്‍വീനര്‍ ടി.ഗോപാലന്, സ്കൂള്‍ ലീഡര്‍ ആനന്ദ് പ്രഭ ബോസ് തുടങ്ങിയവര്‍ സംസാരിച്ചു.