തൃക്കരിപ്പൂർ: പ്രദേശവാസികളായ ജനങ്ങളെ മുഖവിലയ്ക്കെടുക്കാതെ നടക്കാവിൽ പ്ലാസ്റ്റിക് സംഭരണകേന്ദ്രം തുടങ്ങുന്നതിനുള്ള പഞ്ചായത്ത് അധികൃതരുടെ ശ്രമം ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാൻ ജനകീയ കൺവെൻഷൻ തീരുമാനിച്ചു. ജനകീയ പ്രതിരോധ സമിതി നേതൃത്വത്തിൽ നടക്കാവിൽ നടത്തിയ കൺവെൻഷൻ പരിസ്ഥിതി പ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ ഉദ്ഘാടനം ചെയ്തു. ഇ.രാജേഷ്കുമാർ അധ്യക്ഷതവഹിച്ചു. കെ. പ്രദീപൻ, എം. ശശിധരൻ, പി. സുരേഷ് എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധിച്ചു
തൃക്കരിപ്പൂർ: ഗവ. താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും അസ്ഥിരോഗ വിദഗ്ധനുമായ ഡോ. മനോജിനെതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങളുയർത്തുന്നത് ജീവനക്കാരുടെ മനോവീര്യം തകർക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.വി.സുരേശൻ പത്രക്കുറിപ്പിൽ അറിയിച്ചു. മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മുഴുവൻ ജീവനക്കാരുടെയും അശ്രാന്തപരിശ്രമ ഫലമായാണ് തൃക്കരിപ്പൂർ ഗവ. താലൂക്ക് ആശുപത്രിക്ക് കായകൽപ്പം ഉൾപ്പെടെയുള്ള നേട്ടങ്ങൾ കൈവരിക്കാനായത്. ശീതീകരിച്ച ഡെന്റൽ, എൻസിഡി ഒപികളും ഇ-പാലിയേറ്റീവ്, മൊബൈൽ ഫ്രീസർ, പബ്ലിക് അഡ്രസ് സിസ്റ്റം, ടെലിവിഷൻ എന്നിവയെല്ലാം കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ക്രമീകരിക്കപ്പെട്ടതാണ്. മെഡിക്കൽ സൂപ്രണ്ടിന്റെ തസ്തികയ്ക്കായി ഒരു വർഷമായി ശ്രമങ്ങൾ നടത്തിവരുന്നുമുണ്ട്. കാര്യങ്ങൾ ഇതാണെന്നിരിക്കെ ഡോ. മനോജിനെതിരെ ചില കേന്ദ്രങ്ങളിൽനിന്നുണ്ടായിട്ടുള്ള തെറ്റായ പ്രചാരണങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ജില്ലാ പ്രസിഡന്റ് ഡോ. സുരേശൻ അറിയിച്ചു.