കള്ളാർ: പരപ്പ ബ്ലോക്ക് പഞ്ചായത്ത്, പൂടംകല്ല് താലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക പ്രമേഹദിനാചരണം സംഘടിപ്പിച്ചു. പ്രമേഹവും കുടുംബവും എന്ന സന്ദേശവുമായി കള്ളാര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത്നിന്ന് ആരംഭിച്ച കൂട്ടനടത്തം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ ഇ.കെ. ഗോപാലന്, മിനി രാജു എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. സുകു സന്ദേശം നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.കുഞ്ഞിക്കൃഷ്ണന് നായര്‍ സ്വാഗതവും എം. വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. രാജപുരം സെന്റ് പയസ് ടെന്ത് കോളജ് എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവർ കൂട്ടനടത്തത്തിൽ പങ്കെടുത്തു.
താലൂക്ക് ആശുപത്രിയില്‍ നടന്ന പ്രമേഹപരിശോധനയിലും ക്ലാസിലും ഡോ. പ്രവീണ്‍, ഡോ. വില്‍നസ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍ എ.ജി. ഷിബു എന്നിവരും ചുള്ളിക്കരയില്‍ നടത്തിയ പ്രമേഹപരിശോധനയില് ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍ പി.എം. തോമസ്, ശ്രീലത എന്നിവരും നേതൃത്വം നല്കി. കോടോത്ത് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ റാലി ഒടയംചാലില്‍ സമാപിച്ചു.
രാജപുരം: പ്രമേഹദിനാചരണത്തോടനുബന്ധിച്ച് രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസും റാലിയും നടത്തി. പ്രിന്‍സിപ്പൽ ഫിലോമിന, പ്രോഗ്രം ഓഫീസര്‍ ജോണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. സുകു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.കുഞ്ഞിക്കൃഷ്ണന് നായര്‍, എം. വേണുഗോപാലന്‍, സജീവന്, കോ-ഓർഡിനേറ്റര്‍ ബിനോ കെ. തോമസ് എന്നിവര്‍ നേതൃത്വം നല്കി.