![റവന്യു ജില്ലാ സ്കൂൾ കലോത്സവം : രചനാമത്സരം: വൈപ്പിനും ആലുവയും മുന്നിൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊച്ചി: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രചനാ മത്സരങ്ങളിൽ 11 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ 38 പോയിന്റുമായി വൈപ്പിൻ ഉപജില്ല മുന്നിൽ. ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ പെരുന്പാവൂർ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 35 പോയിന്റുള്ള തൃപ്പൂണിത്തുറ ഉപജില്ല മൂന്നാമത്.
12 മത്സര ഫലങ്ങൾ പ്രഖ്യാപിച്ച ഹയർ സെക്കൻഡറി വിഭാഗത്തിൽ 46 പോയിന്റുമായി ആലുവയാണ് മുന്നിൽ. 44 പോയിന്റുകൾ വീതം നേടി കോലഞ്ചേരി, കോതമംഗലം, മട്ടാഞ്ചേരി ഉപജില്ലകൾ രണ്ടാം സ്ഥാനം പങ്കിടുന്നു. മൂന്നാമതുള്ള നോർത്ത് പറവൂരിനും പെരുന്പാവൂരിനും 43 പോയിന്റുകൾ വീതമുണ്ട്.
എച്ച്എസ് സ്കൂൾ വിഭാഗത്തിൽ 26 പോയിന്റുമായി പിറവം എംകെഎംഎച്ച് സ്കൂളാണു മുന്പിലുള്ളത്. ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്എസ്എസാണ് 20 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. 18 പോയിന്റുമായി ഉദയംപേരൂർ എസ്എൻഡിപിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തുണ്ട്.
എച്ച്എസ്എസ് സ്കൂൾ വിഭാഗത്തിൽ ഉദയംപേരൂർ എസ്എൻഡിപിഎച്ച്എസ്എസ് 28 പോയിന്റുമായി മുന്നേറ്റം തുടർന്നപ്പോൾ 20 പോയിന്റുകൾ വീതം നേടി തേവര സേക്രഡ് ഹാർട്ട് എച്ച്എസ്എസും മൂവാറ്റുപുഴ എസ്എൻഡിപി എച്ച്എസ്എസും രണ്ടാമതുണ്ട്. 17 പോയിന്റുള്ള നോർത്ത് പറവൂർ എസ്എൻ എച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 31 ഇനങ്ങളിലെ മത്സരങ്ങളാണു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നത്. അവസാന ദിനമായ ഇന്നു ജനറൽ വിഭാഗത്തിൽ പത്തിനങ്ങളിലാണു മത്സരം. അറബിസാഹിത്യോത്സവത്തിന്റെയും സംസ്കൃതോത്സവത്തിന്റെയും രചനാ മത്സരങ്ങളും ഇന്നു നടക്കും.
വിവിധ മത്സരങ്ങളിലെ ആദ്യ രണ്ടു സ്ഥാനക്കാർ
ഹൈസ്കൂൾ വിഭാഗം: ഉപന്യാസം-മലയാളം 1. ആൻസിയ ഫ്രാൻസിസ് (സാന്താക്രൂസ് എച്ച്എസ് ഓച്ചാംതുരുത്ത്), 2. നവ്യ സി.ജെ (എൽ.എഫ് ഹൈസ്കൂൾ വടകര). ഉപന്യാസം-ഉർദു 1. ബിസ്ന സൈനുദ്ദീൻ (എസ്എൻഎച്ച്എസ്എസ് ഒക്കൽ), 2. ലമീസ കെ.എൻ (സെന്റ് ഡൊമിനിക്സ് ഇഎംഎച്ച്എസ്എസ് പള്ളുരുത്തി). കഥാരചന-ഉർദു 1. മുഹമ്മദ് ഫഹറുദ്ദീൻ (ഗവ. ഈസ്റ്റ് എച്ച്എസ് മൂവാറ്റുപുഴ), 2. അസ്ന ആസാദ് (സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസ് മൂവാറ്റുപുഴ). കവിത രചന-ഉർദു 1. സുലഫ മസൂദ് (ഹിദായത്തുൽ ഇസ് ലാം എച്ച്എസ്എസ് എടവനക്കാട്), 2. സാദിഖ് ജാഫർ (ടിടിവിഎച്ച്എസ് കാവുംകര).
ഹയർ സെക്കൻഡറി വിഭാഗം: ഉപന്യാസം-മലയാളം 1. ആദർശ് നാരായണൻ (ഗവ. എച്ച്എസ് പാന്പാക്കുട), 2. പ്രിൻസ് പൗലോസ് (എസ്എച്ച് എച്ച്എസ്എസ് തേവര). ഉപന്യാസം-അറബിക് 1. അഫീഫ എൻ.എ (ഗവ. എച്ച്എസ്എസ് നോർത്ത് പറവൂർ), 2. ഷഹ്നാസ് കെ. ഇസഡ് (ഹിദായത്തുൽ ഇസ് ലാം എച്ച്എസ്എസ് എടവനക്കാട്). കഥാരചന-അറബിക് 1. ഷഹ്നാസ് കെ. ഇസഡ് (ഹിദായത്തുൽ ഇസ് ലാം എച്ച്എസ്എസ് എടവനക്കാട്), 2. ഷിഫ വി. അൻവർ (ജമാഅത്ത് എച്ച്എസ്എസ് തണ്ടേക്കാട് പെരുന്പാവൂർ). കവിത രചന-അറബിക് 1. ഫാത്തിമ റുക്സാന (ഗവ. മോഡൽ എച്ച്എസ്എസ് ചെറുവട്ടൂർ), 2. പി.എസ്. സുഹൈല (ഗവ. എച്ച്എസ്എസ് ഫോർ ഗേൾസ് മട്ടാഞ്ചേരി).