![ഹൈറേഞ്ച് ബസ് സ്റ്റാൻഡിൽ മൂക്കുപൊത്തി പൊതുജനം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കോതമംഗലം: കോതമംഗലം ഹൈറേഞ്ച് ബസ് സ്റ്റാൻഡിലെ ടോയ്ലറ്റ് പൊതുജനത്തിന് തലവേദനയാകുന്നു. ഇവിടെ ടോയ്ലറ്റ് ബ്ലോക്ക് ശോച്യാവസ്ഥയിലായിട്ട് നാളുകളേറെയായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം. മൂക്കുപൊത്താതെ ടോയ്ലറ്റിന് സമീപത്തേക്ക് എത്താനാകില്ല.
ഹൈറേഞ്ച് ബസ് സ്റ്റാൻഡിൽ എത്തുന്ന നിരവധി യാത്രക്കാർക്കും ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരികൾക്കും ബസ് ജീവനക്കാർക്കും കെഎസ്ആർടിസിയിലെ ടോയ്ലറ്റാണ് ആശ്രയം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ സർക്കാർ സ്ഥാപനങ്ങളും ചെറുകിട കച്ചവടക്കാരും ഉണ്ട്. കൃഷിഭവൻ ഓഫീസിലും ഇക്കോ ഷോപ്പിലും എത്തുന്ന കർഷകരും ദുർഗന്ധം അതിരൂക്ഷമാണെന്ന് ആരോപിക്കുന്നു. ഇതിനിടയിൽ സാമൂഹ്യവിരുദ്ധർ ടോയ്ലറ്റിൽ എവിടെന്നില്ലാതെ മലമൂത്ര വിസർജനം നടത്തുന്നതും നിത്യസംഭവമാണ്.
വാഷ് ബേസിനിലും കക്കൂസിലും ടാപ്പുകളൊന്നും നിലവിലില്ല. വാഷ് ബേസിനിൽ നിർമാണ സാമഗ്രികളും മാലിന്യങ്ങളും നിറഞ്ഞു കിടക്കുകയാണ്. രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധ ശല്യം വർധിച്ചു വരുന്നതായും ആക്ഷേപമുണ്ട്.
ടോയ്ലറ്റ് ബ്ലോക്ക് പുനരുദ്ധരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.