![രാജു പോളിനെ ആദരിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കോതമംഗലം: സംസ്ഥാന സ്കൂൾ കായികമേളയിൽ ചാന്പ്യൻമാരായ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ രാജു പോളിനെ ഇന്ത്യൻ ഓവർസീസ് ബാങ്ക് കോതമംഗലം ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ഫാർമേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് മാനേജർ റോസ് മാത്യു രാജു പോളിനു മൊമന്റോ നൽകി. ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കാർഷിക സെമിനാർ ഫാ. ജോർജ് വള്ളോംകുന്നേൽ ഉദ്ഘാടനം ചെയ്തു. റോബിൻ ഓലിയപ്പുറം, ചെറിയാൻ തെക്കേക്കുന്നേൽ, സുനിൽ സിറിയക് എന്നിവർ പ്രസംഗിച്ചു.