![സൈക്കിളിൽ സഞ്ചരിക്കവേ വിദ്യാർഥികൾ കനാലിൽ വീണു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_8452910/full.jpg)
പള്ളുരുത്തി: സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന രണ്ടു വിദ്യാർഥികൾ പാലത്തിന്റെ കൈവരി തകർന്നു കനാലിൽ വീണു. ഇന്നലെ രാവിലെ ഫോർട്ടുകൊച്ചി കൽവത്തി സ്കൂളിനു സമീപമായിരുന്നു സംഭവം.
ഫോർട്ടുകൊച്ചി സ്വദേശി സഫിയാന്റെ മകൻ മുഹമ്മദ് സബ്ഫർ (6), നിഷാദിന്റെ മകൻ മുഹമ്മദ് നഹാസ്(12) എന്നിവരാണു കനാലിൽ വീണത്. നിസാര പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു.
സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥികൾ എതിരേ വന്ന ബൈക്കിനു കടന്നു പോകാൻ വഴിനൽകവേ കൈവരി തകർന്നു സൈക്കിൾ ഉൾപ്പെടെ കനാലിൽ വീഴുകയായിരുന്നു. അഴുക്കു നിറഞ്ഞ തോട്ടിൽനിന്നു നാട്ടുകാരാണു വിദ്യാർഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
കൈവരി തകർന്ന പാലത്തിലൂടെയുള്ള ഗതാഗതം മരത്തടികൾ ഉപയോഗിച്ചു നാട്ടുകാർ തടഞ്ഞു.വർഷങ്ങൾക്കു മുമ്പേ നിർമിച്ച പാലം കൈവരികൾ തകർന്ന് അപകടാവസ്ഥയിലായിട്ടു നാളുകളായി.
സമീപമുള്ള മാർക്കറ്റിലേക്കും സ്കൂളിലേക്കും പോകുന്നതിനു നൂറുകണക്കിനാളുകളാണു പാലത്തിലൂടെ ദിവസേന സഞ്ചരിക്കുന്നത്.
പുതുതായി പാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.