ഇരിങ്ങാലക്കുട: 2017 ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ആസാമീസ് ചിത്രമായ ’വില്ലേജ് റോക്ക് സ്റ്റാർസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നാളെ സ്ക്രീൻ ചെയ്യും.
സ്വന്തമായി ഒരു ഗിറ്റാർ വാങ്ങുന്നതും കൂട്ടുകാരുമൊത്ത് റോക്ക് ബാൻഡ് രൂപീകരിക്കുന്നതും സ്വപ്നം കണ്ട ് ജീവിക്കുന്ന പത്ത് വയസുകാരി പെണ്‍കുട്ടിയുടെ കഥയാണ് റിമാദാസ് സംവിധാനം ചെയ്ത ചിത്രം പറയുന്നത്.
മികച്ച ബാലതാരം, മികച്ച സൗണ്ട ് റെക്കോർഡിസ്റ്റ്, മികച്ച എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലും ചിത്രം ദേശീയ അവാർഡുകൾ നേടി.
2018 ൽ ഇന്ത്യയിൽനിന്ന് ഓസ്കാർ പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള ചിത്രം 25 ഓളം അന്തർദേശീയ ചലച്ചിത്രമേളകളിലും പ്രദർശിപ്പിച്ചുകഴിഞ്ഞു. പ്രദർശനം ക്രൈസ്റ്റ് കോളജ് ജംഗ്ഷനിലെ ഓർമ ഹാളിൽ വൈകീട്ട് 6.30 ന്. പ്രവേശനം സൗജന്യം.