കയ്പമംഗലം: കയ്പമംഗലം മണ്ഡലത്തിലെയും താലൂക്കിലെയും ഏക സ്മാർട്ട് വില്ലേജ് ഓഫീസ് നാളെ ഉദ്ഘാടനം ചെയ്യും.
40 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക രീതിയിൽ വില്ലേജ് ഓഫീസ് സമുച്ചയം നിർമിച്ചിരിക്കുന്നത്. അംഗത്വപരിമിതിയുള്ളവർക്കു വാഹനം പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലം, അവർക്കു അനുയോജ്യമായ ടോയ്ലറ്റ്, ഇരിക്കാൻ മികച്ച സൗകര്യം എന്നിവ ഈ കെട്ടിട സമുച്ചയത്തിലുണ്ട്. കൂടാതെ വിവിധ സേവനങ്ങൾക്കായി എത്തുന്നവർക്ക് കുടിവെള്ളം, വിശ്രമിക്കാനുള്ള മുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളും എറിയാട് സ്മാർട്ട് വില്ലേജ് ഓഫീസിൽ ഒരുക്കിയിട്ടുണ്ട ്.
രേഖകൾ മികച്ച രീതിയിൽ സൂക്ഷിക്കാൻ സൗകര്യമുള്ള റെക്കോർഡ് മുറിയും ഇവിടെയുണ്ട ്. പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിച്ചത്. ഈ വർഷം ഫെബ്രുവരി മാസത്തിലാണ് ഇ.ടി.ടൈസണ് മാസ്റ്റർ എംഎൽഎ സ്മാർട്ട് വില്ലേജ് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്. നിർമിതി കേന്ദ്രമാണ് എറിയാട് വില്ലേജ് ഓഫീസിനെ സ്മാർട്ടാക്കാനുള്ള കെട്ടിട സമുച്ചയം നിർമിച്ചത്. നാളെ രാവിലെ പതിനൊന്നു മണിക്ക്
മന്ത്രി ഇ.ചന്ദ്രശേഖരൻ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യും. ഇ.ടി.ടൈസണ് മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ടി.വി.അനുമപ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി, പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.അബ്ദുല്ല, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി ഭാരവാഹികൾ തുടങ്ങിവയവർ സംബന്ധിക്കും.