കൽപ്പറ്റ: ജില്ലാ ആരോഗ്യ വകുപ്പും ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും സംയുക്തമായി സംഘടിപ്പിച്ച പ്രമേഹദിന ജില്ലാതല പരിപാടി കൽപ്പറ്റ മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. പ്രമേഹം കുടുംബത്തിന്റെ സാന്പത്തിക, സാമൂഹിക, മാനസിക നിലവാരത്തെ എങ്ങിനെ ബാധിക്കും എന്നും ആയത് എങ്ങനെ ലഘൂകരിക്കണം എന്നും സമൂഹത്തെ ബോധവൽക്കരിക്കുക, പ്രമേഹ ബാധിതർക്ക് ആവശ്യമായ പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളോടെ ’കുടുംബവും പ്രമേഹവും’ എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. കൽപ്പറ്റ മുൻസിപ്പൽ ചെയർപേഴ്സണ്‍ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ. ദേവകി എന്നിവർ പ്രസംഗിച്ചു.
ബോധവത്്കരണ ജാഥ കൽപ്പറ്റ എസ്ഐ കെ.ജി. പ്രവീണ്‍കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ജാഥയിൽ നല്ല പ്രകടനം കാഴ്ചവെച്ച് ഒന്നാംസ്ഥാനം നേടിയ കൽപ്പറ്റ ഫാത്തിമ മാതാ നഴ്സിംഗ് സ്കൂൾ, രണ്ടാംസ്ഥാനം നേടിയ മേപ്പാടി ഡിഎം വിംസ് നഴ്സിംഗ് കോളജ്, മൂന്നാംസ്ഥാനം നേടിയ പനമരം ഗവ.നഴ്സിംഗ് സ്കൂൾ എന്നിവർക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ നിർവഹിച്ചു. മറ്റ് പ്രോത്സാഹന സമ്മാന അർഹരായവർക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ. ദേവകി നിർവഹിച്ചു.
പ്രമേഹം പ്രതിരോധവും സങ്കീർണതകളും എന്ന വിഷയത്തിൽ ഡോ. കെ.എസ്. അജയൻ, പ്രമേഹവും ഭക്ഷണനിയന്ത്രണവും എന്നവിഷയത്തിൽ വഴികാട്ടി ക്ലിനിക്കിലെ ഡയറ്റീഷൻ ഷാക്കിറ സുമയ്യ എന്നിവർ ക്ലാസെടുത്തു. ടൗണ്‍ഹാളിൽ നടന്ന പ്രമേഹരോഗ നിർണ്ണയ രക്ത പരിശോധന ക്യാന്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ. ദേവകി ഉദ്ഘാടനം ചെയ്തു. പ്രമേഹം എന്ന വിഷയത്തെ ആസ്പദമാക്കി പനമരം നഴ്സിംഗ് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച സ്കിറ്റ്, ഡിഎം വിംസ് വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവയും നടന്നു. ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ജാഫർ, ജില്ലാ മലേറിയ ഓഫീസർ അശോക് കുമാർ, വഴികാട്ടി എൻസിഡി ക്ലിനിക് മെഡിക്കൽ ഓഫീസർ ഡോ. നന്ദു മുരളി, ആരോഗ്യപ്രവർത്തകർ, നഴ്സിംഗ് വിദ്യാർഥികൾ, എൻഎസ്എസ് വോളണ്ടിയർമാർ, എൻസിസി കേഡറ്റുകൾ, പൊതു പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ജില്ലാ മാസ് മീഡിയ ഓഫീസർ കെ. ഇബ്രാഹിം സ്വാഗതവും ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ജില്ലാ പ്രോജക്ട് ഓഫീസർ എം.പി. നവാസ് നന്ദിയും പറഞ്ഞു
കൽപ്പറ്റ: എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രമേഹദിന റാലി നടത്തി. കളക്ടറേറ്റ് പരിസരത്തുനിന്ന് ആരംഭിച്ച റാലി എഡിഎം കെ. അജീഷ് ഫ്ളാഗ് ഓഫ് ചെയ്തു. അന്‍പതിലധികം എൻഎസ്എസ് അംഗങ്ങൾ പ്ലക്കാർഡുകളുമേന്തി റാലിയിൽ അണിനിരന്നു. എൻഎസ്എസ് കോ ഓർഡിനേറ്റർ കെ.എസ്. ശ്യാൽ, സ്കൂൾ പ്രിൻസിപ്പൽ എ. സുധാറാണി, അധ്യാപിക എ. സ്മിത, പിടിഎ പ്രസിഡന്റ് പി.സി. നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.