![പ്രമേഹത്തിനെതിരേ ബോധവത്കരണവുമായി ലയണ്‍സ് ക്ലബ്ബ് റാലി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
തൊടുപുഴ: ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പ്രമേഹ ദിനാചരണം സംഘടിപ്പിച്ചു.
നഗരത്തിൽ നടന്ന റാലിയിൽ നഗരസഭ, ഐഎംഎ, വിവിധ കോളജുകളിലെ എൻസിസി, എൻഎസ്എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, ക്രിക്കറ്റ് അക്കാഡമി വിദ്യാർഥികൾ, വണ്ണപ്പുറം സ്പോർട്സ് സ്കൂൾ വിദ്യാർഥികൾ, നഴ്സിംഗ് സ്കൂളുകൾ, ലയണ്‍സ് ക്ലബ്ബ് അംഗങ്ങൾ തുടങ്ങി നൂറു കണക്കിനാളുകൾ പങ്കെടുത്തു. റാലി ഡയബറ്റിക് ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. കെ. സുദർശന് പതാക കൈമാറി ജോയ്സ് ജോർജ് എംപി ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് ചേർന്ന സമ്മേളനം പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ഡിസ്ട്രിക്ട് 318 സി ഗവർണർ എ.വി.വാമനകുമാർ അധ്യക്ഷത വഹിച്ചു. എം.കെ. മുനീർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യമേള നഗരസഭ ചെയർപേഴ്സണ്‍ മിനി മധു ഉദ്ഘാടനം ചെയ്തു.
ആർ.ജി. ബാലസുബ്രഹ്മണ്യൻ, സി.ജി. ശ്രീകുമാർ, രാജൻ നന്പൂതിരി, ജെയിൻ എം. ജോസഫ്, ഐഎംഎ പ്രസിഡന്റ് ഡോ. സി.വി. ജേക്കബ്, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. റെജി ജോസ് എന്നിവർ പ്രസംഗിച്ചു. ഡോ. കെ. സുദർശൻ സ്വാഗതവും ഡോ. സാജൻ ജോസഫ് ചാഴികാടൻ നന്ദിയും പറഞ്ഞു. ഡോ. ശ്യാമള മേനോൻ, ഡോ. കിഷോർ എസ്. ധരൻ, സെന്റ് മേരീസ് ആശുപത്രി ക്ലിനിക്കൽ ന്യൂട്രീഷ്യൻ മീര വിൻസ് എന്നിവർ ക്ലാസ് നയിച്ചു.
സെന്റ് മേരീസ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രമേഹ രോഗികളുടെ ഭക്ഷണക്രമം സംബന്ധിച്ച് എക്സിബിഷനും നടത്തി. നഗരത്തിൽ അഞ്ചിടങ്ങളിൽ സൗജന്യ പ്രമേഹ രോഗ നിർണയ കേന്ദ്രങ്ങളും ഒരുക്കിയിരുന്നു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ പോൾ ജോസ്, റോയി ലൂക്ക്, ടോം, അനൂപ് കുമാർ, ഷൈജോ ജോസഫ്, അനൂപ് ധന്വന്തരി, പീറ്റർ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.