ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കുട്ടമശേരി അങ്കണവാടിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം മാറ്റി സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആറാം വാർഡ് ഗ്രാമസഭ യോഗം ആവശ്യപ്പെട്ടു.
നിലവിൽ അങ്കണവാടിയുടെ മുൻവശത്തുള്ള ഷീറ്റ് മേഞ്ഞ കെട്ടിടത്തിൽ ആരോഗ്യ ഉപകേന്ദ്രം പ്രവർത്തിക്കുന്നതുമൂലം കുട്ടികളെ അകത്തുള്ള കെട്ടിടത്തിലിരുത്തി പഠിപ്പിക്കാൻ മാത്രമാണ് സാധിക്കുന്നത്ത്. കുട്ടികളെ കളിക്കുന്നതിനായി പുറത്തേക്ക് വിടാൻ കഴിയുന്നില്ല. ഇതിനു പരിഹാരമായി ആരോഗ്യ ഉപകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഗ്രാമസഭയുടെ ആവശ്യം.
ആരോഗ്യ ഉപകേന്ദ്രം പണിയുന്നതിന് അങ്കണവാടിയുടെ പിന്നിലുള്ള സ്ഥലം ഉപയോഗപ്പെടുത്തുമെന്നും നിർമാണത്തിനുള്ള ഫണ്ടിന്റെ അപര്യാപ്തതയാണ് തടസമെന്നും പ്രസിഡന്റ് കെ.എ. രമേശ് പറഞ്ഞു. 13 വർഷമായി ഓടികൊണ്ടിരുന്ന ആലുവ-കുട്ടമശേരി-തടിയിട്ടപറമ്പ്-വാഴക്കുളം കെസ്ആർടിസി ബസ് സർവീസ് നിർത്തലാക്കിയ നടപടി പുനപരിശോധിക്കണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു.
കീഴ്മാട് ഗ്രാമ പഞ്ചായത്ത് കെ.എ. രമേശിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗജത്ത് ജലീൽ, വാർഡ് അംഗങ്ങളായ കുഞ്ഞ് മുഹമ്മദ് സൈദാലി, ബീന ബാബു, ഗ്രാമസഭ കോ-ഓർഡിനേറ്റർ സലീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.