അങ്കമാലി: മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കൻഡറി സ്കൂള്‍ എക്സിബിഷന് "എക്സ്പ്ലോറ 2018' 16, 17 തീയതികളില്‍ നടത്തപ്പെടും. വിദ്യാര്‍ഥികളുടെ കലാ-സാംസ്കാരിക ശാസ്ത്ര-സാങ്കേതിക മേഖലകളിലെ കഴിവുകള്‍ പ്രകടമാക്കുക എന്നതാണ് എക്സിബിഷൻ കൊണ്ട് ലക്ഷമിടുന്നത്.
സിഎംഎഫ്ആര്‍ഐ കൊച്ചി പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വിപിന്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഫിസാറ്റ് ചെയർമാൻ പോള്‍ മുണ്ടാടന്‍, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണന്, ഫാ. ജോസ് ഇടശേരി, സ്കൂള്‍ മാനേജര്‍ ബ്രദര്‍ തോമസ് കരോണ്ടുകടവില്‍, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ബ്രദര്‍ വര്‍ഗീസ് മഞ്ഞളി, പ്രിന്‍സിപ്പൽ ജോര്‍ജ് ജോസഫ്, വൈസ് പ്രിന്‍സിപ്പൽ പയസ് തോമസ്, പിടിഎ പ്രസിഡന്റ് കെ.ജെ. അലക്സ്, എംപിടിഎ പ്രസിഡന്റ് ശോഭാ റോയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ആദിശങ്കര കോളജ് ഓഫ് എൻജിനീയറിംഗ് കാലടി, എസ്സിഎംഎസ് സ്കൂള്‍ ഓഫ് എൻജിനീയറിംഗ് കറുകുറ്റി, നിര്‍മല കോളജ് ഓഫ് എൻജിനീയറിംഗ് മേലൂര്‍, സഹൃദയ കോളജ് ഓഫ് എൻജിനീയറിംഗ് കൊടകര, ഫിസാറ്റ് കോളജ് ഓഫ് എൻജിനീയറിംഗ്, ബാലനഗര്‍ ഐടിഐ എന്നിവരുടെ പങ്കാളിത്തവും എക്സിബിഷന്റെ മാറ്റുകൂട്ടും. ഈ രണ്ടു ദിവസങ്ങളിലും പൊതുജനങ്ങള്‍ക്ക് എക്സിബിഷൻ കാണാനുള്ള അവസരവും ഉണ്ടാകും.