![കിണറ്റിൽ വീണ മ്ലാവിനെ രക്ഷപ്പെടുത്തി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ചാലക്കുടി: മോതിരകണ്ണിയിൽ ആൾ മറയില്ലാത്ത കിണറ്റിൽ വീണ മ്ലാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
കളത്തിൽ വർഗീസിന്റെ പറന്പിലെ കിണറ്റിലാണ് മ്ലാവ് വീണത്. വിവരം അറിഞ്ഞ് നാട്ടുകാർ ഓടിക്കൂടി മ്ലാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രാവിലെ പത്തോടെയാണ് കിണറിൽ മ്ലാവ് വീണു കിടക്കുന്നത് കണ്ടത്. ചാലക്കുടിയിൽ നിന്നും ഫയർഫോഴ്സ് എത്തി വലയിട്ട് മ്ലാവിനെ രക്ഷപ്പെടുത്തി.
മ്ലാവിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ജോയി, ലീഡിംഗ് ഫയർമാൻ സാബു എന്നിവരുടെ നേതൃത്വത്തിലാണ് മ്ലാവിനെ കിണറിൽ നിന്നും രക്ഷപ്പെടുത്തിയത്.