![പൊന്നാനി ടൂറിസം പദ്ധതികളുടെ നിർമാണ ഉദ്ഘാടനം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
മലപ്പുറം: പൊന്നാനി കർമ്മ റോഡിന്റെ സൗന്ദര്യവത്കരണത്തിന്റെയും നിള ഹെറിറ്റേജിന്റെ മ്യൂസിയം ക്യൂറേഷന്റെയും നിർമാണ ഉദ്ഘാടനം നവംബർ അവസാനവാരത്തിൽ നടക്കും. പൊന്നാനി ടൂറിസം പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി തിരുവന്തപുരത്ത് സ്പീക്കറുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിലാണ് തീരുമാനം.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. ബിയ്യം കായൽ വള്ളംകളി പരിസര നവീകരണം പൂർത്തിയാലുടനെ ഉദ്ഘാടനം ചെയ്യും.
പൊന്നാനി ടൂറിസം ട്രായങ്കിളിന്റെ ഭാഗമായി ബജറ്റിൽ പ്രഖ്യാപിച്ച പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു.
ടൂറിസം വകുപ്പിന്റെ 4.36 കോടി രൂപയും ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ചെലവഴിച്ച് നിർമിക്കുന്ന മറൈൻ മ്യൂസിയം 2019 മാർച്ച് 31ന് മുന്പ് പൂർത്തികരിക്കാനാകുമെന്ന് പ്രവൃത്തി ഏറ്റെടുത്തു നടത്തുന്ന സംസ്ഥാന നിർമിതി കേന്ദ്ര അധികൃതർ അറിയിച്ചു.
പൊന്നാനി ബിയ്യം ബ്രിഡ്ജിൽ നിന്ന് ബോട്ട് സവാരി തുടങ്ങി വള്ളം കളി പവലിയൻ, പുറങ്ങ് ,പുതു പൊന്നാനി ബീവി ജാറം, മാട്ടുമ്മൽ തുരുത്ത് വഴി തിരിച്ച് കനോലി കനാൽ വഴി ഭാരതപ്പുഴയിലെത്തി കർമ്മ റോഡ് തീരത്ത് നിള ഹെറിറ്റേജ് മ്യൂസിയം, മറൈൻ മ്യൂസിയം എന്നിവിടങ്ങളിൽ യാത്ര അവസാനിക്കുന്ന വിധത്തിലാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഡിപിആർ ഉടനെ സമർപ്പിക്കും.
മലപ്പുറം കോട്ടക്കുന്നിൽ സാംസ്കാരിക വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് ഇഎംഎസ് പാർക്ക് സ്ഥാപിക്കുന്നതിനും ഡിപിആർ സമർപ്പിക്കാൻ ധാരണയായി.
കൂടാതെ പൊന്നാനി കർമ്മറോഡിന്റെ വശങ്ങളിലെ സൗകാര്യ സ്ഥലങ്ങളിൽ വിവിധ ടൂറിസംപദ്ധതികളും ഉത്തരവാദിത്ത ടൂറിസംപ്രവൃത്തികളുംനടപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു.ഡിപിആർ ലഭിക്കുന്ന മുറയ്ക്ക് സർക്കാർ പരിഗണിക്കും.
യോഗത്തിൽ പൊന്നാനി നഗരസഭാ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി, വിവിധ വകുപ്പ് ഉദ്യാഗസ്ഥർ എന്നിവർ പങ്കെടുത്തു.