ചാവക്കാട്: തിരുവത്രയിൽ സിപിഎം - കോണ്ഗ്രസ് സംഘർഷം നാലുപേർക്ക് പരിക്കേറ്റു. യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ പുത്തൻകടപ്പുറം കുന്നത്ത് ഹനീഫ മൊയ്തു (28), ബന്ധു കറുത്താറൻ റിയാസ് ഹസൻ (30), എസ്എഫ്ഐ പ്രവർത്തകരായ പള്ളത്ത് ഹസൻ മുബാറക് (20) കോരന്റകത്ത് ജാബീർ (22) എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച്ച രാത്രി കോട്ടപ്പുറത്തായിരുന്നു ഏറ്റുമുട്ടൽ. ഞായറാഴ്ച വൈകീട്ട് കോട്ടപ്പുറം സെന്ററിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത് കോണ്ഗ്രസ് സമ്മേളനം അവസാനിച്ചതിനു ശേഷമാണ് സംഘർഷം. പോലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തു.