![ലോറിയുടെ പിന്നിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
തുറവൂർ: ഭാര്യാ പിതാവിന്റെ മരണാനന്തര ചടങ്ങിനായി പോകുന്നതിനിടെ കാർ നിയന്ത്രണംവിട്ട് ലോറിക്കു പിന്നിലിടിച്ച് കാർ യാത്രികനായ ഗൃഹനാഥൻ മരിച്ചു. തുറവൂർ ഇടവഴിക്കൽ വെങ്കിടേശ്വര പൈ (68) ആണ് മരിച്ചത്. ദേശീയപാതയിൽ പൊന്നാംവെളിക്കു സമീപം ഇന്നലെ വൈകിട്ട് ആറിനായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ വെങ്കിടേശ്വര പൈയുടെ ഭാര്യ ജയന്തി (62) ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: ജയാനന്ദ, അഞ്ജു. മരുമക്കൾ: പ്രമേദ്, പ്രിയ. പട്ടണക്കാട് പോലീസ് കേസെടുത്തു.