![ക്രിസ്മസ് നക്ഷത്രമൊരുക്കി ഭിന്നശേഷിക്കൂട്ടായ്മ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ഇടുക്കി: ക്രിസ്മസിന് എൽഇഡി നക്ഷത്രമൊരുക്കി വിപണനത്തിന് തയാറാക്കി ഭിന്നശേഷിക്കൂട്ടായ്മ.ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ കീഴിലുള്ള ഭിന്നശേഷിക്കൂട്ടായ്മയായ തീരത്തിലെ സാന്ത്വനം, സ്നേഹതീരം, സ്നേഹസാന്ത്വനം എന്നീ സംഘങ്ങളിലെ അംഗങ്ങളാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. ഇതിനോടകം 260 നക്ഷത്രങ്ങൾ തയാറാക്കി കഴിഞ്ഞു. വിവിധ പ്രായത്തിലുള്ള 12 കുട്ടികളാണ് പരിശീലനത്തിനുശേഷം നക്ഷത്ര നിർമാണം നടത്തുന്നത്. ജോബ് കലമറ്റത്തിൽ, ജോസ് തുടിയംപ്ലാക്കൽ, സാന്റി ജോസ് എന്നിവർ നേതൃത്വം നൽകി.
ഇടുക്കി ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ വിപണന ഉദ്ഘാടനം നിർവഹിച്ചു.
മോണ്‍. ജോസ് പ്ലാച്ചിക്കൽ, ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, തീരം കോ-ഓർഡിനേറ്റർ എബിൻ റുന്താനത്ത് എന്നിവർ പങ്കെടുത്തു.