![കായികലോകത്തേക്ക് ഇടുക്കിയിൽ നിന്നു പുതിയൊരു താരോദയം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ചെറുതോണി കായിക രംഗത്ത് സംസ്ഥാനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ഇടുക്കിയിൽ നിന്നു മറ്റൊരു താരോദയം കൂടി. കാൽവരി മൗണ്ടിൽ നടന്ന റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ മികച്ച പ്രകടനം കാഴ്ച വച്ച വെണ്മണി - പട്ടയക്കുടി സ്വദേശി ബേസിൽ ബിനോയിയാണ് ജില്ലയ്ക്ക് അഭിമാനമായി മാറുന്നത്. 100 മീറ്റർ ഓട്ടം, 80 മീറ്റർ ഹർഡിൽസ്, ലോംഗ് ജംപ് എന്നിവയിൽ സ്വർണവും റിലേയിൽ വെള്ളിയും ബേസിൽ കരസ്ഥമാക്കിയിരുന്നു.
കഞ്ഞിക്കുഴി എസ്.എൻ ഹൈസ്കൂളിൽ ഒന്പതാംക്ലാസ് വിദ്യാർഥിയായ ബേസിൽ സംസ്ഥാന ജൂണിയർ അമച്വർ മീറ്റ് ഉൾപ്പെടെയുള്ള മത്സരങ്ങളിലും തിളക്കമാർന്ന വിജയം നേടിയിരുന്നു.
ഷൈജു ചന്ദ്രശേഖരന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തിവരുന്നത്. കർഷകനായ പുൽപ്പറന്പിൽ ബിനോയിയുടെയും ജിസ്മിയുടെയും മകനാണ് ബേസിൽ. പ്ലസ് ടു വിദ്യാർഥിനിയായ അലീനയാണ് സഹോദരി. വോളിബോളിൽ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുക യാണ് ബേസിലിന്റെ അടുത്ത ലക്ഷ്യം