![കഞ്ചാവുമായി രണ്ടുപേർ പിടിയിൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പീരുമേട്: വാഹന പരിശോധനയ്ക്കിടെ രണ്ടു കിലോ കഞ്ചാവുമായി യുവാക്കൾ ഹൈവേ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം രാജാജി നഗർ സ്വദേശി താജുദീൻ (47), അരുവിക്കര അനീഷ് ഭവനിൽ അനീഷ് (29) എന്നിവരാണ് പിടിയിലായത്. ഇന്നലെ കുട്ടിക്കാനത്തെത്തിയ ഇവരുടെ ഇരുചക്ര വാഹനം പരിശോധനയ്ക്കായി പോലീസ് തടഞ്ഞു നിർത്തിയിരുന്നു.
എന്നാൽ എസ്ഐയെ തള്ളിമാറ്റി ഇവർ ബൈക്കുമായി കടന്നു കളയുകയായിരുന്നു. മൂന്നു കിലാമീറ്റർ പിന്തുടർന്നാണ് ഇവരെ ഹൈവേ പോലീസ് സംഘം പിടികൂടിയത്. എസ് ഐ രാധാകൃഷ്ണൻ , കുഞ്ഞുമോൻ, ബഷീർ എന്നിവരടങ്ങുന്ന സംഘം നേതൃത്വം നൽകി. പിടിയിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്നും താജുദീൻ അഞ്ചു കേസുകളിലും അനീഷ് ഗുണ്ടാആക്ട് പ്രകാരവും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പീരുമേട് സി.ഐ. ഷിബുകുമാർ പറഞ്ഞു.