![ദ്വിദിന പരിശീലനം ആരംഭിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
രാജാക്കാട്:പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്കായി ദ്വിദിന പരിശീലന പരിപാടിയായ ഹരിതശലഭം - 2018ന് രാജാക്കാട്ടിൽ തുടക്കമായി.പ്രകൃതി സംരക്ഷണവും പ്രകൃതിയേക്കുറിച്ചുള്ള പഠനവും നാടക കളരിയുമൊക്കെയായാണ് പരിപാടി സഘടിപ്പിച്ചത്.നാടക കളരി, മോട്ടിവേഷൻ, പേപ്പർ- പേന നിർമാണം, പച്ചക്കറി കൃഷി രീതികൾ എന്നിവയെ കുറിച്ച് ക്ലാസുകളും കുട്ടികൾക്കായി വിവിധ കളികളും നടന്നു. വിവിധ മേഖലകളിൽ മാർട്ടിനി, ജബ്ബാർ അടിമാലി, അനിയൻകുഞ്ഞ്, പി.കെ. രാജേഷ് എന്നിവർ ക്ലാസുകൾ നയിച്ചു. ടി.കെ.കാഞ്ചന,സിഡിഎസ് ചെയർപേഴ്സണ്‍ സുധ രാജൻ, കുട്ടികളുടെ പഞ്ചായത്ത് പ്രസിഡന്റ് ആരോമൽ സുരേഷ്, സുലഭ ഹരിദാസ്,എസ്.ലാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കാർഷിക സെമിനാർ
തൊടുപുഴ: കാഞ്ഞിരമറ്റം ഗ്രാമീണ വായനശാലയിൽ പ്രവർത്തിക്കുന്ന വനിതവേദിയുടെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാറും പച്ചക്കറി വിത്ത് വിതരണവും നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു.