![ലഹരിക്കെതിരെ ഫുട്ബോൾ ടൂർണമെന്റ് നടത്തി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
നെടുങ്കണ്ടം: ഉടുന്പൻചോല എക്സൈസ് സർക്കിൾ ഓഫീസിന്റെയും എക്സൈസ് റേഞ്ച് ഓഫീസിന്റെയും നേതൃത്വത്തിൽ യുവാക്കൾക്കായി വിമുക്തി ലഹരി വിരുദ്ധ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വിമുക്തി ലഹരി വർജ്ജന മിഷനിലൂടെ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തി നടത്തുന്ന ലഹരി വിരുദ്ധ ബോധവൽകരണ പരിപാടിയുടെ ഭാഗമായാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. അസി. എക്സൈസ് കമ്മീഷണർ ജി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഉടുന്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജി പ്രകാശ് അധ്യക്ഷത വഹിച്ചു. വിമുക്തി ഉടുന്പൻചോല സർക്കിൾ നോഡൽ ഓഫീസർ എം.പി പ്രമോദ്, നെടുങ്കണ്ടം പഞ്ചായത്തംഗം ഷിഹാബ് ഈട്ടിക്കൽ, ഉടുന്പൻചോല എക്സൈസ് ഇൻസ്പെക്ടർ ജി വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർ ലിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് 3000, 1500 രൂപയുടെ കാഷ് അവാർഡും ട്രോഫിയും സാക്ഷ്യപത്രവും പ്രഞ്ചായത്ത് പ്രസിഡന്റ് എസ്.ജ്ഞാനസുന്ദരം വിതരണം ചെയ്തു.