![സംസ്ഥാന റോളർ ഹോക്കി ചാന്പ്യൻഷിപ്പിന് തുടക്കം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
തൊടുപുഴ: സംസ്ഥാന റോളർ സ്കേറ്റിംഗ് ഹോക്കി ചാന്പ്യൻഷിപ്പ് തൊടുപുഴയിൽ ആരംഭിച്ചു. മന്ത്രി എം.എം.മണി മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ റോളർ സ്കേറ്റിംഗ് സ്റ്റേഡിയം നിർമിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
മുനിസിപ്പൽ ചെയർപേഴ്സണ്‍ മിനി മധു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സി.കെ. ജാഫർ, കൗണ്‍സിലർ രാജീവ് പുഷ്പാംഗദൻ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.എൽ. ജോസഫ്, റോളർ ഹോക്കി അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് വി.വി.എൻ. റെഡ്ഡി, സംസ്ഥാന ട്രഷറർ കെ. ശശിധരൻ, ജില്ലാ പ്രസിഡന്റ് ജോയി തോമസ് എന്നിവർ പ്രസംഗിച്ചു. സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായുള്ള മത്സരങ്ങളിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള സ്കേറ്റർമാർ പങ്കെടുക്കുന്നുണ്ട്. ഈ മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്നവർ ഡിസംബർ 18നു വിശാഖപട്ടണത്തു നടക്കുന്ന ദേശീയ റോളർ ഹോക്കി മത്സരത്തിൽ കേരളത്തിനുവേണ്ടി പങ്കെടുക്കും.