![ശബരിമല സംരക്ഷണ രഥയാത്ര നാളെ ജില്ലയിൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
തൊടുപുഴ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീ കോടതി വിധിയുടെ മറവിൽ വിശ്വാസികൾക്കെതിരെ വെല്ലുവിളി നടത്തുന്ന ഇടതുസർക്കാരിന്റെ നയങ്ങൾക്കെതിരെ എൻഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് നാളെ തൊടുപുഴയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വാഴക്കുളത്ത് എത്തിച്ചേരുന്ന ജാഥയെ ഇരുചക്ര വാഹനങ്ങളുടെ അകന്പടിയോടെ തൊടുപുഴയിൽ എത്തിച്ച് മാതൃസമിതി പ്രവർത്തകർ സ്വീകരണം നൽകും.
തുടർന്ന് ഗാന്ധിസ്്ക്വയറിൽ നാലിനു നടക്കുന്ന പൊതുസമ്മേളനത്തിൽ എൻഡിഎ നേതാക്കളും വിവിധ മതസാമുദായിക നേതാക്കളും പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ എൻഡിഎ ജില്ലാ ചെയർമാൻ ബിനു ജെ. കൈമൾ, ജില്ലാ കണ്‍വീനർ പി.രാജൻ, ജില്ലാകമ്മിറ്റിയംഗങ്ങളായ ഡോ. കെ. സോമൻ, പി.എ. വേലുക്കുട്ടൻ, കെ.എസ്. അജി, ഷാജി കല്ലാറ എന്നിവർ പങ്കെടുത്തു.