തൊടുപുഴ: പ്രളയത്തിലെ ദുരിത ബാധിതർക്കുള്ള 10,000 രൂപ ധനസഹായം ലഭിച്ചവരിൽ, റേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുളളവർ, എൻആർഇജിഎ തൊഴിൽ കാർഡ് ഉളളവർ, എസ്സി -എസ്ടി വിഭാഗം, അഗതികൾ, സ്ത്രീ കേന്ദ്രീകൃത കുടുംബങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സപ്ലൈക്കൊ വഴി ഉപജീവന കിറ്റ് അനുവദിക്കുന്നതിനുള്ള ലിസ്റ്റ് താലൂക്ക് സപ്ലൈ ഓഫീസിൽ ലഭ്യമായിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മൂന്നുമാസത്തേയ്ക്കുളള ഉപജീവന കിറ്റുകൾക്കുള്ള കൂപ്പണുകൾ സപ്ലൈ ഓഫീസിൽ നിന്നും 12, 13 തീയതികളിൽ വിതരണം ചെയ്യും.അർഹതയുള്ളവർ റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി ഹാജരാകണം.
സെമിനാർ നടത്തി
തൊടുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ കേരളം പുതിയ ആകാശം, പുതിയ ഭൂമി എന്ന വിഷയത്തിൽ സെമി നാർ നടത്തി. സാംസ്കാരികവേദി കണ്‍വിനർ വി.എസ്. ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എ.എൻ. ചന്ദ്രബാബു വിഷയാവതരണം നടത്തി. കെ.ജി. കോമളനാഥൻ പ്രസംഗിച്ചു.