![ബങ്കളത്ത് പേപ്പട്ടി ശല്യം: നിരവധി പേർക്ക് കടിയേറ്റു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_8390381/full.jpg)
കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിലെ ബങ്കളം, തെക്കൻ ബങ്കളം, കക്കാട്ട്, കുട്ടപ്പന, കാനത്ത് മൂലപ്രദേശങ്ങളിൽ പേപ്പട്ടി ശല്യം രൂക്ഷമായി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നാലു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു.
ബാലാടിയിലെ ലത (48), തെക്കൻ ബങ്കളത്തെ കല്യാണി (65), സുനിലിന്റെ മകൻ അശ്വിൻ (ആറ്), കുട്ടപ്പനയിലെ ഗംഗാധരൻ (40) എന്നിവരെ പരിയാരം മെഡിക്കൽ കോളജ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പ്രഭാതസവാരിക്ക് പോകുന്നവരും സ്കൂൾ വിദ്യാർഥികളുമടക്കം പേപ്പട്ടിയുടെ ശല്യം കാരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്. കക്കാട്ട് സ്കൂൾ പരിസരത്താണ് 50 ലധികം തെരുവ് നായ്ക്കൾ തന്പടിക്കുന്നത്.
രാവിലെ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ പരിശീലനത്തിന് വരുന്ന കുട്ടികൾക്കും കടിയേറ്റിട്ടുണ്ട്. ഇതോടെ കുട്ടികൾ പരിശീലനത്തിന് വരാത്ത അവസ്ഥയാണ്. സംഭവത്തെക്കുറിച്ച് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചുവെങ്കിലും പേപ്പട്ടിയെ പിടികൂടാൻ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു.