കാസർഗോഡ്: മഞ്ചേശ്വരം ബേക്കൂറിലെ ഹിരണ്യ ബോയ്സ് എന്ന സംഘടനയുടെ ക്രിക്കറ്റ് ടൂർണമെന്റിൽ മത്സരം ഹിന്ദുക്കൾക്കുമാത്രം. 25ന് ബേക്കൂരിൽ നടക്കുന്ന അണ്ടർ-18 വിഭാഗത്തിൽ നടക്കുന്ന മത്സരത്തിൽ ഹിന്ദുവിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് മത്സരം എന്ന് നോട്ടീസിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
മത്സരത്തിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ആധാർ ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്. 250 രൂപയാണ് ടീമുകളിൽനിന്ന് ഗ്രൗണ്ട് ഫീസായി വാങ്ങുന്നത്. 20 ടീമുകളായി മത്സരം നിജപ്പെടുത്തിയിട്ടുമുണ്ട്. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുന്ന ക്രിക്കറ്റ് മത്സരത്തിനു നൽകിയ അനുമതി റദ്ദു ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.