വ​യ​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു സൗ​ഹൃ​ദ​ക​ഥ!

03:23 PM Nov 20, 2021 | Deepika.com

വി​നേ​ഷ് ദേ​വ​സ്യ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഇ​ന്ന​ലെ​ക​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് വ​യ​നാ​ട് ജി​ല്ല​യി​ലെ വെ​ള്ള​മു​ണ്ട ഗ്രാ​മ​ത്തി​ൽ ആരംഭിച്ചു.

മൂ​ന്ന് ചെ​റു​പ്പ​ക്കാ​രു​ടെ സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ പറയുന്ന ചിത്ര​ത്തി​ൽ അ​പ്പാ​നി ശ​ര​ത്, അ​രു​ൺ​കു​മാ​ർ, ജ​യേ​ഷ് ജ​നാ​ർ​ദ്ദ​ൻ എന്നിവരാണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെത്തുന്നത്. യാ​മി ആണ് നാ​യി​ക.

ഇവരെക്കൂടാതെ, ടി.ജി. ​ര​വി, സി​നോ​ജ് അ​ങ്ക​മാ​ലി, മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, സു​നി​ൽ സു​ഖദ, ബി​നു അ​ടി​മാ​ലി, കൃ​ഷ്ണ​പ്ര​സാ​ദ്, വി​നോ​ദ് കോ​വൂ​ർ, കോ​ട്ട​യം ര​മേ​ശ്, സാ​ജ​ൻ പ​ള്ളു​രു​ത്തി, പൗ​ളി ഞാ​റ​ക്ക​ൽ. സീ​ന​ത്ത്, ര​മാ​ദേ​വി, അം​ബി​ക മോ​ഹ​ൻ, ര​ശ്മി അ​നി​ൽ തുടങ്ങിയവരും വേഷമിടുന്നു.

സെ​യ്ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷാ​ഹു​ൽ ഹ​മീ​ദ് നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ചാ​യാ​ഗ്ര​ഹ​ണം ഷാ​ൻ പി. ​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കു​ന്നു. സ​ജേ​ഷ് യോ​ഗി, സു​നി​ൽ​കു​മാ​ർ മേ​ല​ത്ത് എന്നിവരുടെ വരികൾക്ക് ജ​യ കാ​ർ​ത്തി ഈണംപകരുന്നു.