28 വ​ർ​ഷ​ത്തി​നു ശേ​ഷം അ​വ​ർ വീ​ണ്ടും; 700-ാം ചി​ത്ര​വു​മാ​യി ഉ​ർ​വ​ശി

02:31 PM Nov 20, 2021 | Deepika.com

നീ​ണ്ട 28 വ​ർ​ഷ​ത്തി​നു ശേ​ഷം പ്രി​യ​ദ​ർ​ശ​നും ഉ​ർ​വ​ശി​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. 1993ൽ ​പു​റ​ത്തി​റ​ങ്ങി​യ മി​ഥു​നം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഒ​രു പ്രി​യ​ൻ​ചി​ത്ര​ത്തി​ലും ഉ​ർ​വ​ശി അ​ഭി​ന​യി​ച്ചി​ട്ടി​ല്ല.

ഇ​പ്പോ​ൾ ത​ന്‍റെ പു​തി​യ ത​മി​ഴ് ചി​ത്ര​മാ​യ അ​പ്പ​ത്ത​യി​ൽ ഉ​ർ​വ​ശി വേ​ഷ​മി​ടു​ന്ന വി​വ​രം പ്രി​യ​ദ​ർ​ശ​ൻ ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്. ഉ​ർ​വ​ശി​യു​ടെ എ​ഴു​ന്നൂ​റാം ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

"മി​ഥു​ന​ത്തി​ന് ഏ​റെ നാ​ളു​ക​ൾ​ക്കു ശേ​ഷം സം​ഭ​വി​ച്ച ഒ​ത്തു​ചേ​ര​ൽ! പു​തി​യ ത​മി​ഴ് ചി​ത്ര​മാ​യ അ​പ്പ​ത്ത​യി​ൽ വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു...' - ഉ​ർ​വ​ശി​ക്കൊ​പ്പം ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് പ്രി​യ​ൻ കു​റി​ച്ചു.