തൊടുപുഴ: സംസ്ഥാന റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിനോടനുബന്ധിച്ചുള്ള റോളർ ഹോക്കി മത്സരങ്ങൾ തൊടുപുഴ മുനിസിപ്പൽ യുപി സ്കൂളിൽ ഇന്നും നാളെയും നടക്കും. സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം.
മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർ ഡിസംബർ 18നു വിശാഖപട്ടണത്തു നടക്കുന്ന ദേശീയറോളർ സ്കേറ്റിംഗ് മത്സരത്തിൽ കേരളത്തിനുവേണ്ടി ജഴ്സിയണിയും. മന്ത്രി എം.എം.മണി ഇന്ന് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സണ്‍ മിനി മധു അധ്യക്ഷത വഹിക്കും.
ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.എൽ. ജോസഫ്, വൈസ് ചെയർമാൻ സി.കെ.ജാഫർ, കൗണ്‍സിലർ രാജീവ് പുഷ്പാംഗദൻ, ജോയി തോമസ് എന്നിവർ പ്രസംഗിക്കും.
സ്പീഡ് മത്സരങ്ങൾ എറണാകുളം അസീസി പബ്ലിക് സ്കൂളിലും റോഡ് മത്സരങ്ങൾ 12, 13 തീയതികളിൽ കോതമംഗലത്തും നടക്കും. പത്രസമ്മേളനത്തിൽ റോളർ സ്കേറ്റിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോയി തോമസ്, സംസ്ഥാന ട്രഷറർ ശശിധരൻ എന്നിവർ പങ്കെടുത്തു.