പ്രഭാസ് നായകനാകുന്ന സാഹോയുടെ ടീസർ പുറത്തുവിട്ടു. ഏറെ ആകാംക്ഷയുണർത്തുന്ന കിടിലൻ ആക്ഷൻ രംഗങ്ങളാണ് സിനിമയിലുള്ളതെന്ന് ടീസറിൽ വ്യക്തമാണ്. സുജീത്താണ് സിനിമ സംവിധാനം ചെയ്യുന്നത്.
ബോളിവുഡ് താരം ശ്രദ്ധാ കപൂറാണ് സിനിമയിലെ നായിക. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. മലയാളത്തിലേക്കും സിനിമ ഡബ്ബ് ചെയ്യും. ഹോളിവുഡ് ആക്ഷൻ കോ-ഓർഡിനേറ്റായ കെന്നി ബേറ്റ്സാണ് സാഹോയുടെ സംഘട്ടന സംവിധായകൻ.
മലയാള താരം ലാൽ, ജാക്കി ഷെറോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കർ, അരുണ്‍ വിജയ്, മുരളി ശർമ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവി ക്രിയേഷൻസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
വീണ്ടും ചരിത്രം സൃഷ്ടിക്കാൻ പ്രഭാസ്; സാഹോയുടെ ടീസർ കാണാം
12:00 PM Jun 13, 2019 | Deepika.com