+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​റ്റി​ല​പ്പാ​റ​യി​ൽ 200 ലേ​റെ കു​ടും​ബ​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം മു​ട​ങ്ങി

അ​തി​ര​പ്പി​ള​ളി: വെ​ട്ടി​ക്കു​ഴി വെ​റ്റി​ല​പ്പാ​റ റോ​ഡ് പി.​എം.​ജി.​എ​സ്.​വൈ. പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​നി​ടെ കു​ടി​വെ​ള്ള പെ​പ്പു​ക​ൾ പൊ​ട്ടി​യ​തി​നാ​ൽ വെറ്റി​ല​പ്പാ​റ മ
കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​റ്റി​ല​പ്പാ​റ​യി​ൽ  200 ലേ​റെ കു​ടും​ബ​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം മു​ട​ങ്ങി
അ​തി​ര​പ്പി​ള​ളി: വെ​ട്ടി​ക്കു​ഴി വെ​റ്റി​ല​പ്പാ​റ റോ​ഡ് പി.​എം.​ജി.​എ​സ്.​വൈ. പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​നി​ടെ കു​ടി​വെ​ള്ള പെ​പ്പു​ക​ൾ പൊ​ട്ടി​യ​തി​നാ​ൽ വെറ്റി​ല​പ്പാ​റ മേ​ഖ​ല​യി​ലെ 200 ലേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം മു​ട​ങ്ങി.​
ചി​ക്ലാ​യി ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ അ​രൂ​ർ​മു​ഴി മു​ത​ൽ വെ​ട്ടി​ക്കു​ഴി പ​ണ്ട ാരം ​പാ​റ വ​രെ നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള അം​ഗ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ന്ന​ത്.​അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്,ര​ണ്ട ്,മൂ​ന്ന് വാ​ർ​ഡു​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കു​ടി​വെ​ള്ളം കി​ട്ടാ​താ​യ​ത്.​റോ​ഡ​രി​കി​ലൂ​ടെ സ്ഥാ​പി​ച്ച പൈ​പ്പ് ലൈ​ൻ ഒ​ന്ന​ര മാ​സം മു​ൻ​പ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പൊ​ട്ടി​യ​ത്.​
പൊ​ട്ടി​യ പൈ​പ്പു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ചി​ല​വ് വ​രും.​ഇ​തി​നു​ള്ള ഫ​ണ്ട ് ജ​ല​നി​ധി ന​ട​ത്തി​പ്പ് ക​മ്മി​റ്റി​യു​ടെ പ​ക്ക​ലി​ല്ല.​പൈ​പ്പു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് റോ​ഡ് നി​ർ​മി​ക്കു​ന്ന ക​രാ​റു​കാ​ര​നോ​ടും പ​ഞ്ചാ​യ​ത്തി​ലും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ട ായി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.