+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ല്ലു​വ​ണ്ടി ഘോ​ഷ​യാ​ത്ര​യും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും

കൊ​ര​ട്ടി: ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ച അ​യ്യ​ങ്കാ​ളി​യു​ടെ പ്ര​സി​ദ്ധ​മാ​യ വി​ല്ലു​വ​ണ്ടി​യാ​ത്ര​യു​ടെ 125ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള പു​ല​യ മ​ഹാ​സ​ഭ കൊ​ര​ട്ടി യൂ​ണി​യ​ന്‍റെ ആ​ഭി​
വി​ല്ലു​വ​ണ്ടി ഘോ​ഷ​യാ​ത്ര​യും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും
കൊ​ര​ട്ടി: ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ച അ​യ്യ​ങ്കാ​ളി​യു​ടെ പ്ര​സി​ദ്ധ​മാ​യ വി​ല്ലു​വ​ണ്ടി​യാ​ത്ര​യു​ടെ 125-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള പു​ല​യ മ​ഹാ​സ​ഭ കൊ​ര​ട്ടി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്മൃ​തി​പ​ഥം വി​ല്ലു​വ​ണ്ടി​യാ​ത്ര​യും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.
നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത ഘോ​ഷ​യാ​ത്ര മു​രി​ങ്ങൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്. ബി.​ഡി. ദേ​വ​സി എം.​എ​ൽ.​എ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ.​പി. ശോ​ഭ​ന അ​ധ്യ​ക്ഷ​യാ​യി.
ല​ളി​ത ക​ലാ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വ് ജെ​യിം​സ് ചി​റ്റി​ന​പ്പി​ള്ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​മാ​രി ബാ​ല​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ​സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ല സു​ബ്ര​മ​ണ്യ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം സ​ന്ദീ​പ് അ​രി​യ​ന്പു​റം, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സു​ബ്ര​ൻ കൂ​ട്ടാ​ല, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​വി.​ശ​ശി, ടി.​എ. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​കെ. ര​വീ​ന്ദ്ര​ൻ, ഗാ​യ​ക​ൻ നി​ധി​ൻ അ​ന്ന​നാ​ട് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.