അന്നമനട: അയ്യങ്കാളിയുടെ ചരിത്രയാത്രയെ അനുസ്മരിച്ച് നടന്ന വില്ലു വണ്ടിയാത്രാ വിപ്ലവത്തിന്റെ 125-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് അന്നമനടയിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു.
സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.എസ്. സന്തോഷ് അധ്യക്ഷനായി. സാംസ്കാരിക രംഗത്തെ ദളിത് ശബ്ദം ധന്യ രാമൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ കണ്‍വീനർ ഉദയൻ മറ്റത്തിൽ, കെ.പി.എം.എസ്. ജില്ലാ കമ്മിറ്റി അംഗം അജി തൈവളപ്പിൽ, പി.വി. സജീവൻ, സുനിത സജീവൻ, എം.എസ്. ധനീഷ് എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.