ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂർ ബാലസാഹിത്യ സമിതി പ്രഖ്യാപിച്ച 2018 ലെ അവാർഡുകൾ ഇരിങ്ങാലക്കുടയിലെ വിദ്യാർഥികൾക്ക്.
അർഷക് ആലിം അഹമ്മദ്, അമൻ അഹമ്മദ് എന്നീ സഹോദര കഥാകൃത്തുകളാണു അവാർഡിന് അർഹരായത്. ’കള്ളിച്ചെടിയും മഷിത്തണ്ട ും പിന്നെ തുപ്പലാം കൊത്തികളും’ എന്ന കൃതിയാണു ഇവർക്ക് അവാർഡ് നേടികൊടുത്തത്. അർഷക് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്വണ് വിദ്യാർഥിയും അമൻ ഡോണ്‍ബോസ്കോ സ്കൂളിൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിയുമാണ്.
പ്രഖ്യാപിച്ചതിൽ 3000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനിക്കുന്ന ഐ.ആർ. കൃഷ്ണൻ മേത്തല സ്മാരക എൻഡോവ്മെന്റിനാണ്്്് ഇവർ അർഹതനേടിയത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിലെ ജീവനക്കാരിയും കവിയിത്രിയുമായ രെജില ഷെറിന്റെയും സാംസ്കാരിക പ്രവർത്തകനും ഇരിങ്ങാലക്കുടയിൽ ഐഡിയ ഷോറൂം നടത്തിവരുന്ന ഷെറിൻ അഹമ്മദിന്റെയും മക്കളാണിവർ.
നഷ്ടപ്പെട്ട പഴയകാല ജീവിതത്തിന്റെ ന·കൾ ഓർമപ്പെടുത്താനുള്ള ശ്രമമാണ് അവാർഡിന് അർഹത നേടികൊടുത്തത്. ജേതാക്കൾക്ക് അവാർഡും പ്രശസ്തിപത്രവും മെമന്റോയും ഡിസംബർ ഒന്‍പതിന് മതിലകം പഞ്ചായത്ത് ഇവിജി സ്മാരക സാംസ്കാരിക മന്ദിരത്തിൽ കൂടുന്ന ബാലസാഹിത്യ സമ്മേളനത്തിൽവെച്ച് സമർപ്പിക്കും.