പെരിഞ്ഞനം : ദേശീയപാത 66 ബൈപാസ് അളവെടുപ്പിൽ പെരിഞ്ഞനം മേഖലയിൽ വ്യാപക പ്രതിഷേധം .
കൊറ്റംകുളത്ത് നടന്ന സമരത്തിനിടയ്ക്ക് പോലീസിനു നേരേ പരാക്രമം നടത്തിയ യൂത്ത് കോണ്ഗ്രസ് മുൻ മണ്ഡലം സെക്രട്ടറി അറസ്റ്റിൽ. സമരസമിതി അംഗവും യൂത്ത് കോണ്ഗ്രസ് മണ്ഡലം മുൻ സെക്രട്ടറിയുമായ കൊറ്റംകുളം താനത്ത് പറന്പിൽ നിസാബിനെയാണ്(30 ) എസ് ഐ കെ.ജെ. ജിനേഷും സംഘവും അറസ്റ്റുചെയ്തത്.
വഴിയന്പലം മേഖലയിൽ നിന്നും അളവെടുപ്പു വലിയ പ്രതിഷേധമൊന്നും കൂടാതെ തന്നെ പൂർത്തിയാക്കി. എന്നാൽ അളവെടുക്കൽ പെരിഞ്ഞനം കൊറ്റംകുളത്തു എത്തിയപ്പോൾ ശക്തമായ പ്രതിഷേധമാണ് അലയടിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ സമരരംഗത്തുണ്ട ായിരുന്നത്.
കൊടുങ്ങല്ലൂർ നിന്ന് തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, സീനിയർ ക്ലർക്കുമാരടങ്ങിയ സംഘമാണ് അളവെടുപ്പിനായെത്തിയത്. പ്രതിഷേധവുമായി രാവിലെ തന്നെ സമരക്കാരുമുണ്ട ായിരുന്നു.
പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് സമരക്കാരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. സ്ഥലം അളന്നു തിട്ടപ്പെടുത്തൽ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും നിർമാണ പ്രവർത്തനത്തിനു മുൻപേ സ്ഥലം എടുക്കലിനെതിരെ നിയമ നടപടികൾക്കു പേകുവാൻ അവസരമുണ്ടെന്ന് പോലിസ് സമരക്കാരെ അറിയിച്ചിരുന്നു.ഇതനുസരിച്ച് സ്ത്രീകളടക്കമുള്ള പ്രവർത്തകൾ പിന്മാറി എന്നാൽ നിസാബ് മാത്രം പിൻമാറാൻ കൂട്ടാക്കാതെ ഉദ്യോഗസ്ഥർക്കിടയിൽ കയറി തടസം സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെ പിടിച്ചു മാറ്റാൻ ചെന്ന പോലിസുദ്യോഗസ്ഥർക്കുനേരേ കയർത്ത ഇയാൾ എസ് ഐയുടെ കയ്യിൽ കയറിപ്പിടിച്ച് തിരിക്കുകയും വലിക്കുകയും ചെയ്തു.വളരെ ശ്രമകരമായാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ തിനും എസ് ഐ യെ ഉപദ്രവിച്ചതിനും കേസെടുത്തിട്ടുണ്ട ്. ഇതേ സമയം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ നിസാബിന് നാളെ വരെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട ്.
കഴിഞ്ഞ മാസം സമരത്തിനിടയ്ക്ക് ഇയാളുടെ സഹോദരൻ ആത്മാഹുതിക്ക് ശ്രമിച്ചിരുന്നു എഎസ്ഐ അബ്ദുൾ സലാം, സീനിയർ സി പി ഒ പി.എ.അഭിലാഷ്, നജീബ് ബാവ, കെ.ജി.ലാൽജി, സി.എസ്.പ്രബിൻ, ശ്രീജിത്ത്, സ്നേഹാമോൾ എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
വഴിയന്പലം ബൈപാസ് അളവെടുപ്പു കഴിഞ്ഞതിനെ തുടർന്ന് അടുത്ത ദിവസം തന്നെ മതിലകം ബൈപാസിന്റെ അളവെടുപ്പു ആരംഭിക്കും. അഞ്ചര കിലോ മീറ്ററോളം നീളം വരുന്ന ഈ ബൈപ്പാസ് പുന്നക്കബസാറിൽ നിന്നാണ് ആരംഭിക്കുന്നത്.
ശ്രീനാരായണപുരം പഞ്ചായത്തിലെ അഞ്ചാംപരത്തിയിലാണ് ഈ ബൈപാസ് അവസാനിക്കുന്നത്.
ഈ പ്രവർത്തി കഴിഞ്ഞാൽ ആല ബൈപ്പാസ് അളവെടുത്തു തിട്ടപ്പെടുത്തും.